സൌഹൃദങ്ങളുടെ വിശേഷം
കൂട്ടുകാര്‌ന്ന് പറഞ്ഞാ ജീവനേക്കാളും വല്ലീതായി കൊണ്ട് നടന്നാര്‍ന്ന ഒരു സമയണ്ടാര്‍ന്നു. അന്നൊക്കെ വീട്ടുകാര് പറയും, നീ ഇങ്ങനെ 'ഗെടികളേ ജീവന്‍'ന്ന് പറഞ്ഞ് നടന്നോ, ഒരാവശ്യം വന്നാ ഈ വീട്ട്‌കാരന്ന്യേ കാണൊള്ളോന്ന്. അതു കൊറേയൊക്കെ സത്യാട്ടാ... എന്നാലും കൊറച്ചൊക്കെ നല്ല ഗെടികളെ കിട്ടീട്ട്‌ണ്ട് ഇതിന്റെടക്ക്.
അങ്ങിനെ ഒരു ഗെടീനെ ഒരു രണ്ട്-മൂന്ന് കൊല്ലം മുപ്പാട് കിട്ടി. സൌഹൃദമ്ന്ന് പറഞ്ഞാ, ഒരൊന്നൊന്നര-രണ്ടര-മൂന്നേമുക്കാല് സൌഹൃദാര്‍ന്നു. പക്ഷേ ആ ഗെടിക്കൊരു പ്രശ്നണ്ട്. എന്നേക്കൊണ്ട് കിട്ടാവുന്ന കാര്യങ്ങളൊക്കെ ചുള്ളന്‍ സാധിക്കും. അല്ലാ, എനിക്കും ഉപകാരൊക്കെ ചെയ്തട്ട്‌ണ്ട്‌ട്ടാ... (പറയുമ്പോ ഒക്കെ പറയണല്ലോ). പിന്നെ ചുള്ളന്റെ ഒരു സൊഭാവമ്ന്താന്ന് വച്ചാ, ജന്മണ്ടങ്ങെ, ചുള്ളന്‍ ഇങ്കട് ഫോണ്‍ വിളിക്കില്ല്യ. ഈ missed call-ന്ന് പറയണ സംഭവത്തിലാണ് ചുള്ളന്റെ കളി. എന്നാലും ഞാന്‍ തിരിച്ച് ഫോണ്‍ വിളിക്കും. പിന്നെ പിന്നെ, ചുള്ളന് എന്നോടെന്തെങ്കിലും പറയാനായിട്ടാണങ്ങ്യെ പോലും എനിക്കു മെസ്സെജ് അയക്കും, തിരിച്ച് വിളിക്കാന്‍ പറഞ്ഞട്ട്. അവടത്തോളം എത്ത്യപ്പഴേക്കും എനിക് മടുത്തു. മെസ്സെജ് അയച്ചാലും ഞാന്‍ തിരിച്ച് വിളിക്കാണ്ടായി. അപ്പൊ ഇങ്ങോര് ഇങ്ങട് ഫോണ്‍ വിളിക്കും, എന്നട്ട് പറയും "കൊച്ചാപ്പോ, ഒന്നിങ്ങട് ഇപ്പോ തന്നെ വിളിക്ക്യോ"ന്ന്. എന്തൂട്ട് തെരക്കൊള്ള കാര്യാണാവോന്ന് വച്ചട്ട് മ്മളങ്ങട് വിളിക്കുമ്പഴ്ണ്ടല്ലാ, ഗെടി വെറതെ കൊച്ചു വര്‍ത്താനം പറയാന്‍ വിളിക്കണതാ...
ഇനി ഈ ചുള്ളന്‍ കാശില്ല്യാത്ത ഒരു കുടുമ്പത്തിലൊള്ളതാണങ്ങ്യെ സമ്മതിക്കാം, ഇത് കാശിനൊരു കൊറവൂല്ല്യാത്ത മനുഷ്യന്‍, അവനവന്റെ കാര്യങ്ങള്‍ക്ക് ആവശ്യത്തിലധികം കാശെറിയണ ഒരു മനുഷ്യന്‍, പക്ഷേ ഫോണ്‍ വിളിക്കു മാത്രം - ങേ ഹെ... പറ്റില്ല്യാ.
അങ്ങനെ എന്റെ കയ്യീന്ന് കാശ് കളയിച്ചട്ട് എന്റെ സുഖ വിവരം തെരക്കണ ആ ഗെടീനെ ഞാന്‍ വിട്ടു. ഇപ്പോ ഞാന്‍ അങ്ങടും വിളീല്ല്യ, ചുള്ളന്‍ ഇങ്ങടും വിളിക്കണില്ല്യാ. അപ്പൊ ഇത്രൊക്ക്യേ ഒള്ളോ ചെല ഗെടികള്‌ന്ന് ഒരു പാഠോം പഠിച്ചു!
വാല്‍ക്കഷണം - നമ്മളെ ആവശ്യല്ല്യാത്ത ഗെടികളെ നമുക്കും വേണ്ടാന്നാണ് കൊച്ചാപ്പൂന്റെ പക്ഷം.
Posted by Jo at 8:39 AM Permalink









4 Comments
nice to read your mallu blog, should say thanks to 'shaniyan' for the 'thanimalayalam' link.
The vaalkashnam in your post makes a lot of sense...keep writing!
യ്യോ ഇതു നമ്മുടെ Jo ആയിരുന്നൊ ഈ സുവിശേഷങ്ങളുമായി.....
നമുക്കു ചുറ്റും ഈ missed call- - ചുള്ളന്മാര്‍ എത്ര എത്ര.
വാല്ക്കഷ്‌ണം ഇഷ്‌ടപ്പെട്ടു
ഈ പോസ്റ്റ് എടേല് മിസ്സായി...
പിന്മൊഴി സൂത്രം വേണ്ടാന്ന് വച്ചീട്ടാ?
Sruthi Layam: Thank you! :-) തനി മലയാളത്തില്‍ വന്ന വിവരം ഞാനിപ്പഴാ അറിഞ്ഞേ. :-)
കുസ്രുതികുടുക്ക: അല്ലാ, നമ്മള് തമ്മില് നേരത്തെ അറിയോ??
ഡാലി: പിന്മൊഴി സൂത്രം തല്‍കാലം വേണ്ടാന്ന് വച്ചു. :-) അധികം പബ്ലിക്കിറ്റി ഇതിന് കൊടുക്കണ്ടാന്ന് വച്ചട്ടാ...
Post a Comment
Links to this post:
Create a Link
« Home