മിന്നയും അന്തോണിയും
മിന്ന അന്തോണിയോട്: ടാ, നമ്‌ക്ക് സ്വര്‍ണ്ണ മഴ കളിക്ക്യാ?
അന്തോണി: ആ..
മിന്ന: എന്നാ, ആയ്‌ത്തെ ചോദ്യം - അമ്മ ഉണ്ടാക്കുന്ന ഭക്ഷണം നമ്മള്‍ കഴിക്കാത്തതെന്തു കൊണ്ട്?
അന്തോണി (ചിരിച്ചട്ട്): എന്‍ച്ചയ്‌ല്യാ...
മിന്ന: ആലോയ്‌ച്ച് നോക്കറാ പൊട്ടാ... അമ്മ്യിണ്ടാക്കണ സാനങ്ങളില്യേ, അതെന്താ മ്മള് തിന്നാത്തേ?
അന്തോണി (വീണ്ടും ചിരിച്ചട്ട്): എന്‍ച്ചയ്‌ല്ല്യാന്നേ...
മിന്ന (അന്തോണീരെ അട്‌ത്ത് ചെന്നട്ട് ചെവിയില്‍ പത്ക്കെ): ടാ ബോണ്ടാ, അമ്മയുണ്ടാക്കുന്ന ഭക്ഷണത്തിനു ഒരു രുചിയും ഇല്ല്യാത്തോണ്ട്,ന്ന് പറയറാ...
(ഈ കഥേല്‌ത്തെ അമ്മ എന്റെ എളേ പെങ്ങളാണ്‌ട്ടാ)
മിന്ന: ശെരി. ഇന്യട്‌ത്ത കിസ്സ്. ഞാന്‍ സംഗീത്യോട് ചോദിക്ക്യാം. സംഗീതാ, യേശു ജനിച്ച സ്ഥലം ഏത്? മൂന്ന് ഉത്തരം പറയാട്ടാ. അതീന്ന് ശെരിക്കൊള്ളത് നീ പറയണം, ഏ?
സംഗീത: ആ... ചോയ്‌ക്ക്.
മിന്ന: കാലി തൊഴ്‌ത്ത്, കോഴി തൊഴ്‌ത്ത്, ആട്ടും തൊഴ്‌ത്ത്. ഏതാന്ന് പറഞ്ഞേന്‍?
സംഗീത (ആദ്യം ഭയങ്കര ആലോചന, എന്നട്ട്): ഒരു ക്ലൂ തരോടീ?
മിന്ന: ഉം... (ഒന്നിരുത്തി മൂളീട്ട്) തരാം. ആ സ്ഥലം പശ്വായിട്ട് (പശു) ബന്ധൊള്ള സ്ഥലാ...
സംഗീത (വീണ്ടും ഭയങ്കര ആലോചന):
മിന്ന: തോറ്റാ?
സംഗീത: ഏയ്, ആലോചിക്കട്ടറീ...
മിന്ന (കൊറച്ച് സമയം കഴിഞ്ഞ് വീണ്ടും): തെന്തോരം നേരായ് ആലോചന? ഞാന്‍ ഉത്തരം പറയാന്‍ പൂവാട്ടാ...
സംഗീത: എന്നാ പറയ്
മിന്ന: കാലി തൊഴുത്താണ്‌ടീ പൊട്ട്യേ!!!
[പിള്ളേര് വല്യോര്‍ടെ പോലെ സംസാരിക്ക്യണൂന്നാണ് മ്മക്കൊക്കെ പരാതി. പക്ഷേ ആ വല്യ വര്‍ത്താനത്തിലും അവര്‍ടെ ആ കുട്ടിത്തം അതേ പോലെ തന്നെ ബാക്കീണ്ട്‌ന്നാണ് കൊച്ചാപ്പൂന്റെ അനുഭവ സാക്ഷ്യം]
Posted by Jo at 7:28 AM Permalink









3 Comments
അയ്യയ്യോ! ഇമ്മടെ ക്ടാങ്ങളൊക്കെ ഇത്ര വല്‍തായാ...
എളേ പെങ്ങളോട് അന്വേഷണം പറ്യ്ട്ട്രാ...
വേഡ് വെരി വേണ്ടാന്നു വച്ചീട്ടാ?
വേഡ് വെരി വേണ്ടാന്ന് വച്ചട്ടാ. spam ചുള്ളന്‍ ആക്രമണം വല്ലാണ്ടായാ ഇട്‌ത്തിടാല്ലോ?
എളേളോട് അന്നേഷണം പറയാംട്ടാ...
എലോ കൊച്ചാപ്പ്വോ
നന്‍റൊരു കാര്യം.കിസ്സ് കളി കൂട്ടുതലായാ അമ്മച്ച്യോട് പറയുംട്ടാ ഞാന്.
ഡാല്യേ ഒരു മൂത്തോള് ഇവടേം ണ്ട്‌ട്ടാ
Post a Comment
Links to this post:
Create a Link
« Home