ഒരു ഊണ്ടക്കമണ്ട് വീരഗാഥ
ഇത് കൊല്ലം കൊറേ മുന്‍പ് നടന്ന ഒരു സംഭവാണ്‌ട്ടാ. ഞാന്‍ സ്വര്‍ണ്ണ പണിക്ക് പോയാര്‍ന്ന കാലം. ഒരു ദിവസം അവടന്ന് ഊട്ടീലിക്ക് ടൂറ് പോയി. കൊറേ പിള്ളേരൊക്കെ ഇണ്ടാര്‍ന്നു. അവടെ ചെന്നട്ട് രാത്ര്യായപ്പോ കള്ളു കുടി സഭ തൊടങ്ങി. കള്ളു കുടി സഭാന്ന് പറഞ്ഞാ ഒരൊന്നൊന്നര കള്ളു കുടി സഭ. അപ്പോ അതില് കൊറേ പേര് വട്ടട്ടിര്‌ന്നട്ട് ഒരു ഗാനമേള പരിപാട്യാ തൊടങ്ങി. നട്‌ക്കില് കുപ്പി. ചുറ്റിനും പാട്ട്‌കാര്. അതിന്റെ ചുറ്റിനും കേള്‍വിക്കാര്. നല്ല കിടിലന്‍ പാട്ട്‌കളാട്ടാ പാടണേ. കിടിലന്‍-ന്ന് പറഞ്ഞോണ്ട് തെറിപാട്ടാന്ന് വിചാരിക്ക്യണ്ടാട്ടാ... നല്ല പഴേ മലയാളം സിനിമാ പാട്ടോള്.
സംഘത്തില് നല്ല ഒന്നാന്തരം പാട്ട്‌കാര്‌ണ്ട്. അങ്ങനെ രണ്ട് പാട്ട് പാടാ, ഒരു പെഗ്ഗടിക്ക്യാ... ആ നെലേലായി കാര്യങ്ങള്. പാട്ട് മുറുകുമ്പോ പാട്യോണ്ടിരിക്ക്യണോര് അറിയില്യാ ഗ്ലാസ് നെറയണത്. അങ്ങനെ പാട്ട് പാട്യോണ്ടിര്‌ന്നു. ഗ്ലാസോള് നെറഞ്ഞോണ്ടും ഇര്‌ന്നു. അവസാനം ഗാനമേള്യൊക്കെ കഴിഞ്ഞപ്പഴക്കും പാട്ട്‌കാരൊക്കെ പൂര ഫിറ്റ്. അപ്പൊ ഞാന്‍ പറഞ്ഞു, എനിക്ക് ഫുഡ് അടിക്കണമ്ന്ന്. "ഈ രാത്രി ഇന്യെവിട്യണ്ടാ ഫുഡ് കിട്ടാ, നീയൊന്നും പോണ്ടാ"ന്ന് കൂട്യൊള്ളോരും! പക്ഷേ ഞാന്‍ ഒറ്റക്ക് പോവുന്നൊള്ള സ്ഥിത്യായപ്പോ ഒന്ന് രണ്ട് പേര് കൂടെ വന്നു.
കൊറേ തപ്പി നൊക്ക്യപ്പോ ഒരു ചെറ്യേ ഹോട്ടല് കണ്ടു. അവടെ ചെന്നട്ട് ഒരു ഓംലറ്റ് ഓര്‍ഡറ് ചെയ്തു. ആ ഓംലറ്റ് കഴിച്ച് മുഴുവനാക്കീല്ല്യ. എന്നാ പിന്നെ ഹോട്ടലില് അപ്പോ ഇര്‌ന്ന് ഫുഡ് അടിക്കണോരെ പരിചയപ്പെട്ടട്ട് പൂവാല്ലോന്ന് വിചാരിച്ച് മ്മള് സ്നേഹ നെലക്ക് അവടെ ഇരിക്ക്യണ ഓരോര്‌ത്തര്‍ടീം അട്‌ത്ത് ചെന്നട്ട് പേര് ചോദിച്ചു. സമയം പാതര്യാണ്‌ട്ടാ... കൊറേ പേര് പേരൊക്കെ പറഞ്ഞു. അവസാനം ഒരാള് മാത്രംണ്ട്. ഞാന്‍ അയാള്‍ടെ പേര് ചോദിച്ചപ്പോ അയാള് പറഞ്ഞു "വീരപ്പന്‍"ന്ന്. അപ്പോ ഞാന്‍ പറഞ്ഞു, "ആ, വീരപ്പനൊക്കെ നാട്ടിലെറങ്ങ്യാ? തമിഴ് നാട് പോലീസിനെ പറഞ്ഞട്ടാ കാര്യൊള്ളോ"ന്ന്. ആ പറഞ്ഞതന്ന്യേ ഓര്‍മ്യൊള്ളോ! പിന്നെ ചെകിട് മൂളീതോര്‍മീണ്ട്!
കരണകുറ്റിക്ക് നോക്കി കൊട്‌ക്കാന്നും കിട്ടാന്നും പറഞ്ഞ് കേട്ടട്ടേ ഒള്ളോ. അന്ന് അതങ്ങട് അനുഭവിച്ചു.
വാല്‍കഷണം: പിന്ന്യല്ലേ സംഭവം പിടി കിട്ട്യേ. അയാള് അവടത്തെ സബ് ഇന്‍സ്പെക്ടറ് ആയിരുന്നൂന്ന്. ആ ഹോട്ടലില് ഇണ്ടാര്‍ന്ന ബാക്ക്യൊള്ളോര് രാത്രി ഡ്യൂട്ടീല്‍ത്തെ പോലീസ്‌കാരും!!! തമിഴ് നാട് പോലീസിനെ കുറ്റം പറഞ്ഞാ പിന്നെ അവര്‌ക്ക് സഹിക്ക്യോ?!!!
Posted by Jo at 8:27 AM Permalink









5 Comments
lol :))
ഇതാ പറയുന്നേ വെള്ളം അടിച്ചാല്‍ പള്ളേല്‍ കിടക്കണം എന്നു, ഇല്ലേല്‍ ഇതേ പോലെ സ്വന്തം കരണകുറ്റിയില്‍ മറ്റുള്ളവരുടെ കാല്‍ -കൈ പാടുകള്‍ പതിയും .....;;)
ജോക്കുട്ടാ, കലക്കി!
പിന്നെ പ്രൊഫഷണല്‍ ഗായകര്‍ വെള്ളമടിച്ചാല്‍ പിന്നെ സുന്ദരന്‍ പാട്ടല്ലേ വരൂ.
ഇതെവിടെ വച്ചു നടന്നു? നാട്ടിലേക്ക് വരട്ടെ. കാണുന്നുണ്ട്.
മാന്ത്രിക കണ്ണാടി - നണ്‍ട്രി! :-)
കുസൃതിക്കുടുക്ക - കണ്ടാ... ബാക്ക്യൊള്ളോന്‍ ഇപ്പൊ എന്തു തെറ്റാ ചെയ്തേ? ഒന്നു പേര് ചോദിച്ചൂന്നല്ലേള്ളോ? അതിനും എനിക്ക്യാ കുറ്റം???
കലേഷ് - ഏയ് കലേഷേട്ടാ, താങ്കൂ... :-)
ഡാലി - ഇതു ഊട്ടീലായിരുന്നു. :-) നാട്ടിലിക്ക് വരണേനു മുന്‍പ് ഒന്നു പറഞ്ഞോളോട്ടാ.. ഓടി രക്ഷപ്പെടാനാ!
Post a Comment
Links to this post:
Create a Link
« Home