Sunday, April 15, 2007

'ദാമ്പത്തിക രോഗം'


ഒരൂസം എന്റെ ഒരു ഗെടിക്ക്‌ വീട്ടില്‍ക്ക്‌ കൊറച്ച്‌ ടൈല്‌ വാങ്ങാണമ്ന്ന്‌ പറഞ്ഞട്ട്‌ നോക്കാന്‍ അവന്റെ കൂടെ പോയതാ ഞാന്‍. അവന്‍ ടൈല്‌ നോക്കാന്‍ കടേല്‌ കേറി. ഞാന്‍ പൊറത്തിങ്ങനെ റോഡില്‍ത്തെ കാഴ്ചകളും നോക്കി നിക്കായിരുന്നു. അപ്പളാണ്‌ തൊട്ടപ്പൊറത്തൊള്ള ഒരു വീടിന്റെ മുന്‍പില്‍ത്തെ ബോര്‍ഡ്‌ ശ്രദ്ധിച്ചേ...

"ജന മനസ്സുകളുടെ വിശ്വാസമാര്‍ജ്ജിച്ച ദാമ്പത്തിക രോഗ വിദഗ്ദന്‍!"

ഒറ്റ നോട്ടത്തില്‌ പ്രശ്നൊന്നും തൊന്നീല്ല്യാട്ടാ... പിന്നെ ബോര്‍ഡീന്ന്‌ കണ്ണെട്‌ത്ത്‌ കഴിഞ്ഞപ്പഴാ എന്തോ ഒരു സ്പെല്ലിംഗ്‌ മിസ്റ്റേക്ക്‌ണ്ട്ല്ലോന്ന്‌ തോന്ന്യേ.

'ദാമ്പത്തിക രോഗം'!!!

ഏയ്‌, ഇങ്ങനെ ഒരു സംഭവം ആദ്യായിട്ടാണല്ലോ കേക്കണേ! ഇനി 'സാമ്പത്തിക രോഗം'ന്നാവോ? ഇംഗ്ലീഷില്‌ financial consultant എന്നൊക്കെ പറയണേന്റെ മലയാള വല്‍ക്കരിച്ച രൂപം ആവാനും വഴീണ്ട്‌ല്ലോ. ഇപ്പഴാണെങ്ങെ മലയാള വല്‍ക്കരണ വാദികള്‌ നെറഞ്ഞട്ട്‌ വഴി നടക്കാന്‍ പറ്റാത്ത അവസ്ഥ്യൊള്ള കാലോം... പക്ഷേ തൊട്ടപ്പറത്ത്‌ 'യുനാനി'ന്ന്‌ എഴുതി വച്ചട്ട്‌ണ്ട്‌. അപ്പോ എന്തായാലും വിഷയം 'സാമ്പത്തികം' ആവാന്‍ വഴീല്ല്യ. അപ്പൊ പിന്നെ എന്തൂട്ട്‌ കുന്താണ്ടപ്പാദ്‌ ന്ന്‌ വിചാരിച്ച്‌ നിക്കുമ്പോ വീണ്ടും മണ്ടേല്‍ത്തെ ലൈറ്റ്‌ കത്തി.

ദാമ്പത്യ രോഗാവോ ഈ ചേട്ടന്‍ ഉദ്ദേശിച്ചേ? ഇനീപ്പൊ അങ്ങന്യാണങ്ങെ തന്നെ, ദാമ്പത്യം ഒരു രോഗാണോ? കല്യാണം കഴിക്കാണ്ട്‌ നടക്കണ ചെലോരും കല്യാണം കഴിച്ച്‌ നടക്കണ ചെലോരും പറഞ്ഞട്ട്‌ കേട്ടട്ട്‌ണ്ട്‌ ഈ ദാമ്പത്യമ്ന്ന്‌ പറയണതൊരു മഹാ രോഗാണെന്ന്‌. ഇനീപ്പോ ഏതെങ്കിലും creative ആയിട്ടൊള്ള ചുള്ളന്മാര്‌ ഈ ഡിവോര്‍സ്‌ കേസ്‌ നടത്തണ വക്കീല്‌മാരെ ഉദ്ദേശിച്ച്‌ ഇട്ടതാവോ 'ദാമ്പത്യ രോഗ വിദഗ്ദന്‍'ന്ന്‌. പക്ഷേ ഈ മനുഷ്യന്റെ പേരിനു നേര്‍ക്ക്‌ വക്കീല്‌ന്നല്ലാ, ഡോക്ടര്‍ന്നാണല്ലോ കെടക്കണേന്ന്‌ വിചാരിച്ച്‌ അങ്ങനെ നിക്കുമ്പളാണ്‌ തലേല്‍ത്തെ മൂന്നാമത്തെ ബള്‍ബ്‌ കത്തീത്‌. (മ്മടെ സില്‍മാ നടന്‍ ജഗദീഷ്‌ ഒരു സില്‍മേല്‌ പറയണ കേട്ടട്ടില്ല്യേ "ആ ബള്‍ബ്‌, ഈ ബള്‍ബ്‌, മറ്റേ ബള്‍ബ്‌.."ന്നൊക്കെ?). അങ്ങനെ ആ 'മറ്റേ ബള്‍ബ്‌' ആണ്‌ കാര്യം ശരിക്ക്‌ പറഞ്ഞ്‌ തന്നേ...

'ദാമ്പത്തിക രോഗം' എന്നതു കൊണ്ട്‌ മ്മടെ യുനാനി വിദഗ്ദന്‍ ഉദ്ദേശിച്ചത്‌ 'ലൈംഗിക രോഗം'ന്നാണെന്ന്‌. മലയാളിക്ക്‌ അല്ലെങ്കിലേ അലര്‍ജ്യൊള്ള വാക്കാ ഈ 'ലൈംഗികം'ന്ന്‌ പറഞ്ഞാ... അപ്പൊ പിന്നെ ഈ ബോര്‍ഡില്‌ ലൈംഗികമ്ന്നൊക്കെ എഴ്‌തി വച്ചാ ആരും ക്ലിനിക്കില്‍ക്ക്‌ കേറീല്ല്യെങ്കിലോന്ന്‌ വച്ചട്ടാവും മ്മടെ പാവം ദാമ്പത്തിക രോഗ വിദഗ്ദന്‍ പേര്‌ മാറ്റീത്‌!

Posted by Jo at 2:44 AM Permalink

5 Comments

  1. Blogger കലേഷ്‌ കുമാര്‍ posted at 9:57 PM, April 15, 2007 Permalink  
    സ്ഥലം തൃശൂരല്ലേ ജോകുട്ടാ?

    ഇതുപോലെ പലതും കാണാം!

    പോസ്റ്റ് കലക്കി!
  2. Blogger Jo posted at 12:31 AM, April 16, 2007 Permalink  
    അല്ലാ, സ്ഥലം തിരുവനന്തപുരാ... :-) മണക്കാടാടുത്താണെന്നാണെണ്റ്റെ ഓറ്‍മ്മ.
  3. Blogger ഡാലി posted at 3:22 AM, April 22, 2007 Permalink  
    ലൈംഗീകം എന്ന് പറഞ്ഞാല്‍ എല്ലാ സഭ്യതയും പോകും എന്നു കരുതുന്ന കേരളത്തില്‍ ഇതെന്തൂട്ട്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍‍ക്കും പ്രത്യേക വേദോപദേശ ക്ലാസുള്ളാ ലോകത്തിലെ ഒരേയൊരു സ്ഥലം കുരിയചിറ ആവും.

    പുതിയ റ്റെമ്പ്ലീറ്റ് ഉഗ്രനായി
  4. Blogger yetanother.softwarejunk posted at 9:45 PM, April 22, 2007 Permalink  
    kollam... Malayalathlum thakarkkukayaanalle?!!!
  5. Blogger Jo posted at 1:22 AM, April 23, 2007 Permalink  
    >> Daly: What you said about Kuriachira palli is true. It proves that the church is doubtful about the effect of morale they teach through catechism classes. LOL!!

    >> YASJ: Chumaaa! :-)

Post a Comment

Links to this post:

Create a Link

« Home