ഈ പിള്ളേര്‍ടെ ഒരു കാര്യം!!!
കൊറേ നാളായിട്ടാ എന്തൂട്ടെങ്കിലൊക്കെ എഴുതണമ്ന്ന് വിചാരിക്ക്യണു. പഷ്ഷേ എഴ്‌താന്‍ നോക്കുമ്പോ ഒരു കുന്തോം വരണില്ല്യ. അപ്പോ പിന്നെ എഴ്‌താന്‍ വേണ്ടീട്ട് എഴ്‌തണ്ടി വരും. അതെന്തായാലും വേണ്ടാന്ന് വച്ചട്ടാ... പഷ്ഷേ എഴ്‌താന്‍ പറ്റ്യ ഒരു സംഭവംണ്ടായി ഈയട്‌ത്തേയ്. കാര്യായിട്ടൊള്ള സംഭവങ്ങളൊന്നല്ലാട്ടാ.. എന്നാ കൊറച്ച് കാര്യണ്ടേനും!
മ്മടെ കുഞ്ഞ്യേ ക്‍ടാങ്ങള്‍ടെ കൂടെ ഇരിക്കുമ്പോ നേരം പോണതറിയില്ല്യ. അവര്‌ടെ വല്യ വര്‍ത്താനങ്ങളും കുഞ്ഞി വര്‍ത്താനങ്ങളും ഒക്കെ കേട്ടട്ട് അവര്‌ടെ കൂടെ കൂടണേന്റെ ഒരു സുഖല്ല്യേ, അതൊന്നു വേറെന്ന്യാ. എന്തേ തോന്നീട്ടില്ല്യേ ശര്യാന്ന്? ഇല്ല്യങ്ങേ ഞാന്‍ ഒരു ഉദാഹരണം പറയാം.
ഈ കഴിഞ്ഞ മാസം കുരിയച്ചിറങ്ങാടീല്‍ത്തെ എടവക പള്ളി പെരുന്നാളായിരുന്നു. ചേച്ചിമാരും ചേട്ടന്മാരും അവര്‌ട്യൊക്കെ പിള്ളേരും ഒക്ക്യായിട്ട് നല്ല പൂരം, അതായത് പെരുന്നാള്! അപ്പോ പൊതുവെ ഇങ്ങനെ ബഹളങ്ങളൊക്കെ നടക്കണ ദിവസം നമ്മള് തീരെ ശ്രദ്ധിക്കാണ്ട് പോണ ഒരു സെക്ഷനാണല്ലോ ഇമ്മടെ പിള്ളേര് സെറ്റ്. അതോണ്ട് കൊറച്ച് സമയം കിട്ട്യേപ്പോ ഞാന്‍ അവര്‌ടെ കൂടെ റ്റി. വി. കാണാന്‍ ഇരുന്നു. അവര് കാര്‍ട്ടൂണൊക്ക്യാ കാണണേട്ടാ. ഞാനും അവര്‍ടെ കൂടെ ഇര്‌ന്ന് കാണുമ്പഴണ്ട്‌റാ, ദേ വരണു അലാവുദ്ദീന്റെ ജിനി. പൊണ്ണത്തടീം നീല നെറത്തിലൊള്ള ദേഹോം ഒക്ക്യായിയിട്ട്. അപ്പഴാണ് ഇമ്മടെ ചേച്ചീരെ മോള്‍ക്കൊരു സംശയം.
"കുഞ്ഞച്ചാ, ഈ ജിനീനെ വര്‌ത്തണ വെളക്കില്ലേ? അതെവടന്നാ വാങ്ങാന്‍ കിട്ടാ?"
അത് കൊള്ളാല്ലോ. അതറിയാന്ന്‌ണ്ടങ്ങേ ആ വെളക്ക് ഞാന്‍ ആദ്യം വാങ്ങില്ലെടീ,ന്ന് പറയാന്‍ വന്നതാ. പഷ്ഷേ പറഞ്ഞില്ല്യ. പകരം ഒരു കളി കളിക്കാംന്ന് വച്ചു.
"അതേയ്, കടേലൊന്നും വാങ്ങാക് കിട്ടില്ല്യാ. പറഞ്ഞ്‌ണ്ടാക്കണം."
"അപ്പോ നമ്മള് ചോദിക്കണതൊക്കെ ഈ ജിനി തര്‌വോ?"
"ആ. നിന്‍ക്ക് വേണെങ്ങെ ഞാന്‍ ഒരു ഉപകാരം ചെയ്യാം. എന്റെ കയ്യില് ജിനീടെ ഫോണ്‍ നമ്പറണ്ട്. നീ പറഞ്ഞാ ഞാന്‍ വേണെങ്ങെ വിളിച്ച് പറയാം".
"ഉവ്വാ?? എന്നാ ആ ഫോണ്‍ നമ്പറ് എനിക്കൊന്നു കറക്കി തര്‌വോ?"
അമ്പടീ! ആ നമ്പറ് കയ്യിലിരിക്കട്ടെ. "ഏയ്, അത് പറ്റില്ല്യ. ഞാന്‍ വിളിച്ചട്ട് പറയാം കാര്യം".
"ഊം.. ഊം... ജിനീടെ ഫോണ്‍ നമ്പറേയ്!" അപ്പറത്തിര്‌ന്നട്ട് വേറെ ഒരു ചേച്ചീരെ രണ്ടാമത്തോന്‍ ഞാനിരിക്കുമ്പോ നടക്കില്യാ ഈ വക റോള്,ന്നൊള്ള പോലത്തെ ഡയലോഗ്. അവന്‍ ഏഴാം ക്ലാസ്‌കാരനാ. അവന്റട്ത്ത് നടക്കില്യ.
മിന്ന ആയാലും സങ്ങതി വിശ്വസിച്ചട്ടൊന്നുല്ല്യാട്ടാ.. രണ്ടാം ക്ലാസിലായിട്ടൊള്ളോന്നണ്ടെങ്കിലും ഇപ്പഴത്തെ പിള്ളേരെ പഴേ പോലെ കഥകളൊക്കെ പറഞ്ഞ് പറ്റിക്കാന്‍ നോക്ക്യാ അവര് പ്രൂഫ് ചോദിക്കും. അപ്പോ പിന്നെ കഥ പറയാന്‍ പോയോര് നാണം കെടും. എന്നാലും അവള് സമ്മതിച്ചു.
"എന്നാ ശരി. എനിക്കൊരു ഫ്ലാറ്റ് വേണം. അതില് നെറച്ചും വള, മാല, കമ്മല്, പൊട്ട് അതൊക്കെ വേണം".
"ഉം, ശരി. അത്ര്യക്കൊള്ളോ?"
"ഉം... ആ! പിന്നെ മുടീമ്മെ കെട്ടണ സാധനം കിട്ട്വോ?"
"ആ..."
"അപ്പോ അതും വേണം!" നീ തന്ന്യാണ്ടീ പെങ്കുട്ടി,ന്ന് മനസ്സില് പറഞ്ഞട്ട് അട്‌ത്ത ആളോട് ചോദ്യം ചോയ്ച്ചു.
"ശരി. നിനക്കെന്തൂട്ടണ്ടാ വേണ്ടേ അന്തോണ്യേ?" ചോദ്യം അവള്‍ടെ അനിയനോടാ.
"എന്‍ച്ച് ഒരു ഫാറ്റ് (ഫ്ലാറ്റ്) നെച്ച് (നെറച്ച്) സൊന്നം (സൊര്‍ണം) വേണം" അവന് ബുദ്ധീണ്ടേയ്, സ്വര്‍ണത്തിന്റെ മാര്‍കറ്റ് പ്രൈസ് പടിച്ചിരിക്ക്യാ ഇത്ര ചെറ്‌പ്പത്തിലേ. ഗള്ളന്‍!
"ശരി. അത്രക്ക്യാ വേണ്ടോ?"
"പിന്നെ കാര്‌കള് വേണം! കൊറെ കൊറേ കാരോള് വേണം!" അടിപൊളി. അപ്പൊ അവന് കാറോട്ടത്തിലാ കമ്പം.
"ശരി, ഞാന്‍ ജിന്യോട് വിളിച്ച് പറയട്ടേട്ടാ..."
എന്നട്ട് ഞാന്‍ ഫോണെട്‌ത്തട്ട് കൊറച്ച് അഭിനയിച്ച് നോക്കി. അപ്പഴണ്ട് മിന്ന നിന്ന് ചിരിക്കണു.
"എന്തേരീ ചിരിക്ക്യണേ?"
"ഏയ്, ഒന്നൂല്യ. ജിനി നമ്മള് പറഞ്ഞ സാധനങ്ങള് എപ്പഴാ കൊണ്ടരാ?"
"നാളെ കൊണ്ടരാന്നാ പറഞ്ഞേ..."
"നാള്യാ?"
"ആ.."
അവളപ്പോ ചിരിച്ചട്ട് തല്യാട്ടി. എന്നട്ടൊരു ചോദ്യം. "അതേയ്, ജിനി ദൈവത്തിന്റ്യാണോ, പിശാശിന്റ്യാണോ?"
ആഹാ? "ദൈവത്തിന്റ്യാടീ... എന്തേ?"
"എന്റെ കയ്യില് ദൈവത്തിന്റെ ഫോണ്‍ നമ്പറ്‌ണ്ട്!! ഞാന്‍ അപ്പോ ദൈവത്തിന് വിളിച്ച് പറഞ്ഞോളാട്ടാ...!"
അപ്പോ ഇത്രേം നേരം ഞാന്‍ അവള്യല്ലാ, അവള് എന്ന്യാ കളിപ്പിച്ചേന്ന് അപ്പഴാണ് ഞാന്‍ മനസ്സിലാക്ക്യേ! ഈ പിള്ളേര്‍ടെ ഒരു കാര്യം!!!
Labels: അന്തോണി, കുടുംബം, മിന്ന
Posted by Jo at 11:02 AM Permalink









11 Comments
:)
എന്നെ കൊണ്ട് വയ്യ! മിന്ന മിട്‌ക്കത്തി തന്നെ.
പെരന്നാള് പുത്യേ വീട്ട്‌ള് അടിച്ചു പൊളിച്ചലേ.
കാപ്പിലാന്, :)
ഡാലി, പിന്നില്ലേ? തകര്ത്തു, തകര്ന്നു!
ഹഹഹ...കലക്കി...
ഞാന്‍ പറയുന്ന നുണ മുഴുവന്‍ മിനിറ്റ് വെച്ച് പൊളിച്ച് കയ്യില്‍ തരുന്ന രണ്ടു പേരെയാണെനിക്കേറ്റവും പേടിയായിരുന്നത്...എന്റെ അമ്മാവന്റെ പിള്ളേരെ..അവരോട് ഞാന്‍ ഭയ ഭക്തി ബഹുമാനത്തോടെയേ ഇടപെടാറുണ്ടായിരുന്നുള്ളൂ...
>> മൂര്‍ത്തി: ഇപ്പൊ പിള്ളേര്‍ടെ അടുത്ത് പോലും ഒരു നുണ പറയാന് പറ്റാത്ത അവസ്ത്യയായി പോയി! എന്താ ചെയ്യാ!!
ഇപ്പം പിള്ളേരു പറയും. ഉം ഈ വലിയവരുടെ ഒരു കാര്യം.:)
ഹല്ലോ ഗഡി...
പല ബ്ലോഗും അങ്ങട് വായിച്ചു ന്ന്‍ ചാലും , മ്മടെ തൃശ്ശൂര്‍ ഭാഷ ഇതു വരെ നെറ്റില് കണ്ടിട്ടില്ല്യാ ട്ടാ. എത്താന്‍ ഇത്തിരി വൈകീ ന്നൊരു തോന്നല്. പിള്ളേര്‍ടെ കാര്യം വായിച്ചു. ചിരീം വന്നു മനസ്സങ്ങ്ട് തണുക്കൂം ചെയ്തു..
വേണു: ശര്യാട്ടാ...
:-)
പുട്ടുണ്ണി: ഇവടെ വന്ന് ഒപ്പിട്ടേന് ഡാങ്ക്യു.
പിന്ന്യേയ്, സത്യം പറഞ്ഞാ, പുട്ടുണ്ണീന്നൊള്ള പേര് കേട്ടപ്പോ മ്മടെ തൃശ്ശൂറ്‍ക്കാര്‍ടെ തീറ്റ എറ്‍പ്പായേട്ടന്യാ ഓറ്‍മ വന്നേ!
തകര്‍ത്ത്ട്ട്ണ്ട് ഗെഡി..:)
Daankyu! :-)
മിന്ന കലക്കി !
Post a Comment
Links to this post:
Create a Link
« Home