വായന, ബ്ലോഗന, പേപ്പറന?
വായന എന്ന് പറയണ പോലെ ബ്ലോഗ് വായനക്ക് മാതൃഭൂമി ആഴ്ചപതിപ്പ് കണ്ടെത്തിയ വാക്കാത്രേ ബ്ലോഗന. ബ്ലോഗിംഗിനെ പറ്റീട്ടൊള്ള മാതൃഭൂമി ആഴ്ചപതിപ്പിന്റെ കവറില് വല്യ അക്ഷരത്തില് എഴുതീട്ടുംണ്ട് സംഗതി. ഇനീപ്പോ പേപ്പറ് വായിക്കണേന് പേപ്പറന, മാഗസിന്‍ വായിക്കണേന് മാഗന, വീക്ക്‌ലിക്ക് വീക്കന എന്ന് തൊടങ്ങി കപ്പലണ്ടി പൊതിയണ കടലാസ് വായിക്കണേന് വരെ ഇങ്ങനത്തെ വല്ല പേരും കണ്ട് പിടിക്ക്യാവോ! എന്തായാലും ഈ വാക്കുകള് ഇണ്ടാക്കി എട്‌ക്കണ ചുള്ളന്മാരെ സമ്മതിക്കണം!
അല്ലാ, ഇതേ പോലത്തെ ഒരു സംഗതി മലയാളം ബ്ലോഗിലുംണ്ടല്ലോ! ആരോ ഒരാള്‍ ബൂലോഗംന്ന് എഴുത്യേ പിന്നെ അവടന്നിങ്ങട് എല്ലാരും ബ്ലോഗിന്റെ മലയാളം വാക്കായിട്ട് അംഗീകരിച്ച മട്ട്‌ണ്ട് ബ്ലോഗ്‌ന്നൊള്ള വാക്കായിട്ട് പുലബന്ധംല്യാത്ത ബൂലോഗംന്നൊള്ള വാക്ക്. സത്യത്തില് ബൂൂ... ന്ന് പറഞ്ഞ് ആട്ടണ്ട സംഗത്യാ, പക്ഷെ എന്തൂട്ടാ ചെയ്യാ... അതിപ്പഴും അങ്ങനെ തന്നെ എല്ലാരും കൊണ്ടാടി പോരണു...
blog-ന്നൊള്ളേന് ബ്ലോഗ്‌ന്ന് തന്നെ മലയാളത്തിലെഴുത്യാ പോരേന്ന്‌ണ് കൊച്ചാപ്പൂന്റെ ചോദ്യം. അല്ലാ, കൊറഞ്ഞത് സമാന അര്‍ത്ഥംള്ള ഒര് വാക്ക് മലയാളത്തില് കണ്ട് പിടിക്കണ വരേങ്കിലും?
Labels: ബ്ലോഗിംഗ്
Posted by Jo at 9:30 AM Permalink









10 Comments
ബ്ലോഗ് തന്നെ ഇങ്ങനെ ഇണ്ടായ വാക്കല്ലേ കൊച്ചാപ്പോ?
വെബ്‌ലോഗ് ഉം ബ്ലോഗും തമ്മിലെന്തൂട്ടാ ബന്ധം.
പുത്യ മലയാളം വാക്കുകളിണ്ടാവട്ടെ ഗഡ്യേ.. ഇമ്മള്‍ തൃശ്ശൂക്കാരന്നെ എന്തോരം വാക്കാണ് മലയാള ഭാഷയ്ക്ക് സംഭാവന ചെയ്തേക്കണെ.
തമിഴമാരുടെ ചതുരവെട്ടും, വെള്ളെമാളികയൊക്കെ കേട്ട് രോമാഞ്ചം വരാറുണ്ട്. അമ്മച്ചി തിരുമ്പിവന്താച്ച് ഒക്കെ ഇരുന്നു കാണുന്നതു ആ കൌതുകം കൊണ്ടലേ.
ജോയുടെ മലയാളം ബ്ലോഗ് കാണാനായതില്‍ സന്തോഷം സഹിക്കവയ്യ.ആരെന്തു വാക്കുണ്ടാക്കിയാലും ജനം സ്വീകരിച്ചാലേ അതു നിലനില്‍ക്കു എന്നതിനാല്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്... വാക്കുകളും,പ്രയോഗങ്ങളും നിര്‍മ്മിക്കാന്‍.
ഉണ്ടാക്കട്ടന്നേ...!!
:)
ഡാല്‍സേ,
വെബ്‌ലോഗ് ചുരുങ്ങി ഇണ്ടായതല്ലേ ബ്ളോഗ്‌ന്നൊള്ള വാക്ക്? അതേ പോലെ ഒറിജിനലീന്ന് ചുരുങ്ങി ചുരുങ്ങി കൊറേ വാക്ക്‌ണ്ടായിണ്ട്. പക്ഷേ ബൂലോഗംന്നൊള്ള വാക്കിന് ഈ വെബ്‌ലോഗായിട്ടോ (ലോകം അല്ലാ ലോഗ് എന്നാലോചിക്കണം) ബ്ളോഗായിട്ടോ വല്ല ബന്ധണ്ടോ? മാത്റല്ലാ, ബ്ളോഗ്‌ന്ന് പറയണേനേക്കാളും നീട്ടോണ്ട് ബൂലോഗത്തിന് (ഇനി പറയാനൊള്ള എള്‌പ്പത്തിന് എട്‌ത്ത് പ്റയോഗിച്ചതാണ്യങ്ങേ...
അപ്പോ പിന്നെ ബ്ളോഗ്‌ന്ന് തന്നെ അങ്ങട് പൂശ്യാ പോരേ മ്മക്ക്?
ചിത്റകാരാ,
ഇത് കൊറച്ച് നാളായി തൊടങ്ങീട്ട്. :-) സ്ഥിരായിട്ട് അപ്ഡേറ്റ് ചെയ്യാറില്ല്യാന്നേള്ളു.
ക്ഷമിക്കെന്റെ ഗെഡ്യേ.. ബൂലോഗം ന്ന് അച്ചടിഭാഷക്കാര് പറേണത് നമ്മളു തൃശ്ശൂക്കാര് പറേമ്പോ ബ്‌ലോകം ന്നും ബ്ലോഗ് ന്നും ഒക്കെ ആയിക്കോളൂന്നേ.. ഇതിവര് തൃശൂരിനെ തൃശ്ശിവപേരൂര് ന്നൊക്കെ വിളിക്കണ പോല്യാ.
:-)
ബസ്സിനെ ബസ്സെന്നും പൊറോട്ടയ്ക്ക് പൊറോട്ടയെന്നും റിസ്കിന് റിസ്കെന്നും മൊബൈലിന് മൊബൈലെന്നും പേരു മാറ്റാതെ വിളിക്കുന്ന ഞാന്‍ ബ്ലോഗിന് ബ്ലോഗെന്നേ വിളിക്കൂ. പിന്നെ മലയാളത്തില്‍ പറയെടാ എന്ന് ആരെങ്കിലും പേടിപ്പിച്ചാല്‍ ‘ബളഗം’ എന്ന് പറയാം. അല്ലെങ്കില്‍ ബ്ലാവ് എന്നായാലും മതിയെന്ന് തോന്നുന്നു.
ഈ ‘പോസ്റ്റിനും’ ‘കമന്റനി‘നും അപ്പൊ മലയാളം വേണ്ടേ ?
ഹിഹി... ബളഗം കൊള്ളാല്ലോ! :))
ഹായ്.. ന്തെണ്ടാ ശവി ...
വെല്ലോരും എന്തേലും ചെയ്താ നിനക്കെന്തെണ്ടാ.
ഹായ്..
താപ്പോനന്നായേ?
വല്ലോരും എന്തൂട്ടെങ്കിലും ചെയ്തോട്ടേന്ന് പറഞ്ഞട്ട് മിണ്ടാണ്ടിരിക്കാന്‍ പറ്റണില്ല്യാ മിസ്റ്ററ്‍ ഭഗവതി.
ജനിച്ചു പോയില്ലേ? എന്നാ പിന്നെ കൊറച്ച് ഓളിയിട്ടട്ട് മരിക്കാം, എന്തേയ്? :-)
കൊച്ചാപ്പുവേ, തൊക്കെ ബ്ര്ടെ ഒരു ടെക്നിക് ല്ലേ?
ബ്ലോഗന എന്നത് സംസ്കൃതാന്നെ.. "ബ്ലോഗ് + ന". "ന", "ന:" എന്നൊക്കെ പറഞ്ഞാല്‍ വേണ്ടാന്നു സാരം... അപ്പൊ ബ്ലോഗ് വേണ്ടാന്നെ, എന്നാലല്ലേ പേപ്പറിന്റെ ചെലവ് കുറയാണ്ടിരിക്കൂ..
Post a Comment
Links to this post:
Create a Link
« Home