Saturday, June 21, 2008

സാബുവിന്റെ സുവിശേഷം

കൊറേ നാള്‌ മുന്‍പ്‌ നടന്ന സംഭവാണ്‌ട്ടാ... ഐ. റ്റി. രംഗത്ത്‌ കൈല്‌ കുത്തണേനും മുന്‍പ്‌ കൊച്ചാപ്പു സ്വര്‍ണ്ണപ്പണിക്കാരനായിട്ട്‌ നടന്നാര്‍ന്ന കാലം. പണിസ്ഥലത്ത്‌ ഒരു കൊച്ചു പയ്യന്‍ ഇണ്ടാര്‍ന്നു. തല്‍ക്കാലം അവന്റെ ഒറിജിനല്‍ പേര്‌ മാറ്റീട്ട്‌ മ്മക്ക്‌ ജോണ്‍സന്‍ന്ന്‌ വിളിക്കാം. ജോണ്‍സന്‍ ഒരു കുഞ്ഞ്യേ ചെക്കനാര്‍ന്നു. ഒരിത്തിരി ബുദ്ധിക്കൊറവൂണ്ട്‌. മുറി ചുണ്ടനാണ്‌. സ്വാഭാവികായിട്ടും അവന്റെ പ്രായക്കൊറവും, ബുദ്ധി മാന്ന്യോം ഒക്കെ കൂടി മറ്റൊള്ളോര്‌ക്ക്‌ കളിയാക്കാനൊള്ള ഒരു സംഗത്യായി മ്മടെ ജോണ്‍സന്‍.

സാബു (അതും ഒറിജിനല്‍ പേരല്ലാട്ടാ) അതേ പണിസ്ഥലത്ത്‌ പണികഴിഞ്ഞ സ്വര്‍ണ്ണാഭരണങ്ങള്‌ കടകളില്‍ക്ക്‌ കൊണ്ടോണ കക്ഷ്യാണ്‌. പണ്ട്‌ അത്യാവശ്യം കാശൊക്കെ ഇണ്ടാര്‍ന്ന കുടുമ്മത്ത്‌ ജനിച്ചതാ. പിന്നെ അപ്പന്റെ ചെല നല്ല സൊഭാവങ്ങളൊക്കെ കാരണം ദാരിദ്ര്യത്തിലായപ്പോ ജോലിക്ക്‌ പോയി തൊടങ്ങ്യ ഒരു മനുഷ്യന്‍. ജോണ്‍സനേക്കാളും എന്നേക്കാളുമൊക്കെ സീനിയര്‍. അവിവാഹിതന്‍. കുടുമ്മത്ത്‌ പ്രാരാബ്ദങ്ങളൊക്കെ കൂടി ഒരു പക്വത വരുത്തിയ മനുഷ്യന്‍.

ഒരു ദിവസം ജോണ്‍സനെ എല്ലാവരും കൂടി വല്ലാണ്ടങ്ങോട്ട്‌ വാരണ സമയം. ജോണ്‍സനാണങ്ങ്യലോ, എന്ത്‌ കേട്ടാലും ആ മുറിചുണ്ട്‌ കോട്ടി ചിരിക്കും. തോട്ടി (കളിയാക്കണേന്റെ തൃശ്ശൂര്‍ വേര്‍ഷന്‍) വല്ലാണ്ടങ്ങട്‌ കൂടീപ്പൊ സാബൂന്‌ ദേഷ്യം വന്നു.

സാബു പറഞ്ഞു: "ഡാ തൊരപ്പന്മാരേ, ഈ പാവം ചെക്കനെ നിങ്ങള്‌ വാരാന്‍ തൊടങ്ങീട്ട്‌ കൊറേ നേരായീല്ലോ. നാളെ നിങ്ങളെങ്ങാനും വല്ല വണ്ടി ഇടിച്ചട്ട്‌ റോട്ടില്‌ കെടക്കാണ്‌ന്ന്‌ വക്ക്‌. ആ വഴിക്ക്‌ വരണ ആര്‌ക്കും നിങ്ങളെ പരിചയൂല്യ, സഹായിക്കണൂല്യാന്ന്‌ വക്ക്‌. ജോണ്‍സനാണ്‌ ആ വഴിക്ക്‌ വരണേന്ന്‌ണ്ടെങ്കിലോ? നിന്റ്യൊക്കെ ജീവന്‍ രക്ഷിക്കാന്‍ ഈ പൊട്ടന്‍ ചെക്കനാ ഇണ്ടാവൊള്ളോ. അതോണ്ടേയ്‌, എത്ര കഴിവില്യാത്തോനായാലും, എത്ര മന്ദ ബുദ്ധ്യായാലും, ഒരു മനുഷ്യനേം കളിയാക്കാന്‍ പാടില്യ. വേറെ ആരും സഹായിക്കത്ത നേരത്തേയ്‌, നിനക്കൊക്കെ ഒരു ഉപകാരം ചെയ്യന്‍ ചെലപ്പോ അവനേ കാണൊള്ളോ."

ആ നേരത്ത്‌ എല്ലാര്‍ടേം മിണ്ടാട്ടം മുട്ടി പോയി. ഒരു മനുഷ്യനേം, അവന്‍ എത്ര ചെറിവനോ സമൂഹത്തില്‌ ഒരു വെലേം ഇല്യാത്തോനോ ആയിക്കോട്ടെ, ആവശ്യ നേരത്ത്‌ നമുക്കൊര്‌ സഹായം (സഹായമ്ന്ന്‌ പറയണത്‌ പണം മാത്രല്ലല്ലോ) ചെയ്യാന്‍ ചെലപ്പോ അവനേ കാണൊള്ളോ. അതോണ്ട്‌ നമ്മളേക്കാളും less privleged ആയിട്ടൊള്ള സഹജീവികളെ നിന്ദിക്കാണ്ട്‌ പരമാവധി സ്നേഹിച്ച്‌ ജീവിച്ചാല്‍ നമ്‌ക്ക്‌ തന്നെ അതിന്റെ ഗുണം.

Labels:

Posted by Jo at 10:53 AM Permalink

7 Comments

  1. Blogger കണ്ണൂരാന്‍ - KANNURAN posted at 6:54 AM, June 22, 2008 Permalink  
    നല്ല സുവിശേഷം.. (ഓഫ്: ഒരു സംശയം - ജോ സോഫ്റ്റ്‌വെയർ ഫീൽഡിലേക്ക് വരുന്നേനു മുന്നെ സ്വർണ്ണപ്പണി എടുത്താർന്നല്ലെ, പ്രിയനന്ദനനും അങ്ങിനെ, ഈ തൃശ്ശൂർക്കാരെല്ലാരും സ്വർണ്ണത്തിമ്മെ കൈവെക്കുമല്ലെ?
  2. Blogger Jo posted at 8:11 AM, June 22, 2008 Permalink  
    പഠിപ്പില്യാത്തോര്‌ക്ക്‌ രണ്ട്‌ മൂന്ന്‌ ഓപ്ഷനേ ഇണ്ടാര്‍ന്നൊള്ളോ ആ കാലത്ത്‌. ഒന്നില്ലെങ്ങ്യേ ഏതെങ്കിലും കടേല്‌ സെയില്‍സ്‌ മാനയിട്ട്‌ നിക്കാം. അല്ലെങ്ങ്യേ എന്തെങ്കിലും കൈത്തൊഴില്‌ പഠിക്കണം. കൈത്തൊഴില്‌ന്ന്‌ പറയുമ്പോ വീണ്ടും രണ്ട്‌ ചോയ്സ്‌ണ്ട്‌. തേപ്പ്‌ പണിക്ക്‌ പൂവാം, അതിന്‌ പൂവാന്‍ ആരോഗ്യല്യാത്ത എന്നെ പോല്‌ത്തെ ഗെഡികള്‍ക്കൊള്ള ഓപ്ഷന്‍ സ്വര്‍ണ്ണപ്പണ്യാര്‍ന്നു. അങ്ങനെ പോയതാ. വയറ്റി പെഴപ്പന്യാര്‍ന്നു മുഖ്യ ഉദ്ദേശം. :-)
  3. Blogger Visala Manaskan posted at 11:20 PM, June 22, 2008 Permalink  
    എന്തിറ്റാ അലക്ക്. :) കദേലും എനിക്ക് എയിമായദ് മ്മഡെ ബാഷ്യാ.(കദ മോശംന്നൊന്നല്ലട്ടാ..)

    ഒരു ഒമ്പതൊമ്പതര നേരത്ത് ചക്കുപ്പേരി കൂട്ടി ഒരു കിണ്ണം കഞ്ഞി, പച്ച പ്ലായലോണ്ട് കോരി കുടിച്ചൊരു സാറ്റിസ്ഫാക്ഷന്‍.

    പ്രിയ ജോ, തുടര്‍ന്നും ദിദേ പോല്‍ത്തെ കദോള് എഴുതണംട്ടാ. ഇദൊക്കെ വായിക്കാന്‍ എനിക്ക് ഭയങ്കരിഷ്ടാ. സത്യായിട്ടും.
  4. Blogger മുസാഫിര്‍ posted at 4:17 AM, June 23, 2008 Permalink  
    കൊള്ളാം സാബു , സുവിശേഷം.
  5. Blogger doney “ഡോണി“ posted at 12:25 PM, June 25, 2008 Permalink  
    അപ്പോ..കൊച്ചാപ്പുവേ...എത്ര ചെറുതായി കാണുന്ന ആള്‍‌ക്കാരായിരിക്കും നമുക്ക് ഏറ്റവും ഉപകാരപ്പെടുന്നത്.....
  6. Anonymous Anju Pulakkat posted at 2:53 AM, August 09, 2008 Permalink  
    kalakkiyittundu ketto!!!!!
  7. Blogger puTTuNNi posted at 12:23 AM, September 09, 2008 Permalink  
    ദ്‌ ശരിക്കും ഒരു സുവിശേഷായീട്ടാ.. ന്തൂട്ടയാലെന്താ.. മ്മടെ കൊച്ചാപ്പു പറേണതല്ലേ..
    anyway, it is the right thing..

Post a Comment

Links to this post:

Create a Link

« Home